November 9, 2025
#india #Top Four

ഥാറും ബുള്ളറ്റും ഓടിക്കുന്നവര്‍ ക്രിമിനല്‍ മനോഭാവമുള്ളവരും ഭ്രാന്ത് ഉള്ളവരും: ഹരിയാന ഡിജിപി

ചണ്ഡിഗഢ്: മഹീന്ദ്ര ഥാറും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും ഉപയോഗിക്കുന്നത് ക്രിമിനല്‍ മനോഭാവമുള്ളവരാണെന്ന വാദവുമായി ഹരിയാന ഡിജിപി ഒ.പി സിങ്.ഥാര്‍ ഉടമകള്‍ക്കും ഓടിക്കുന്നവര്‍ക്കെല്ലാം ഭ്രാന്താണെന്നാണായിരുന്നുവെന്നും ഡിജിപി പറഞ്ഞു. ഡിജിപിയുടെ ഈ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

രാഷ്ട്രത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍

വാഹന പരിശോധനക്കിടെ പൊലീസുകാര്‍ മാന്യമായി പെരുമാറണമെന്നം എന്ന് പറഞ്ഞായിരുന്നു ഡിജിപിയുടെ പരാമര്‍ശങ്ങള്‍. എല്ലാ വാഹനങ്ങളും തടഞ്ഞ് പരിശോധിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു ഥാറിനെയും ബുള്ളറ്റിനെയും എങ്ങനെയാണ് പരിശോധനയില്‍ നിന്ന് ഒഴിവാക്കുക എന്നായിരുന്നു ഡിജിപിയുടെ ചോദ്യം. ഥാര്‍ ഒരു കാറല്ല, അതൊരു പ്രസ്താവനയാണ്, ‘ഞാന്‍ ഇങ്ങനെയാണ്’ എന്ന് പറയാനാണ് ഇതോടിക്കുന്നവര്‍ ശ്രമിക്കുന്നത്. ‘ഒരാളുടെ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതാണ് വാഹനത്തിന്റെ തെരഞ്ഞെടുപ്പ്. ഥാര്‍ കൈകാര്യം ചെയ്യുന്നവര്‍ റോഡില്‍ സ്ഥിരമായി അഭ്യാസങ്ങള്‍ നടത്തുന്നു. ഒരു അസിസ്റ്റന്റ് പൊലീസ് കമീഷണറുടെ മകന്‍ ഥാര്‍ ഓടിച്ച് ഒരാളെ ഇടിച്ചിട്ടു. മകനെ വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ പേരിലാണ്. അപ്പോള്‍ യഥാര്‍ഥ കുറ്റക്കാരന്‍ അദ്ദേഹം തന്നെയാണ്. ‘ഞങ്ങള്‍ പൊലീസുകാരുടെ പട്ടിക എടുത്താല്‍, എത്രപേര്‍ക്ക് ഥാര്‍ ഉണ്ടാകും? ആ വണ്ടി ആര്‍ക്കൊക്കെയുണ്ടോ, അവര്‍ക്കൊക്കെ ഭ്രാന്തായിരിക്കും’ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിലും എല്ലാ കുപ്രസിദ്ധ ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്നും എന്നും ഡിജിപി പറഞ്ഞു. നിങ്ങള്‍ പൊങ്ങച്ചം കാണിച്ചാല്‍, നിങ്ങള്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

 

Leave a comment

Your email address will not be published. Required fields are marked *