November 12, 2025
#kerala #Top Four

കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കെ സി വേണുഗോപാല്‍, ദേശീയ ജനറല്‍ സെക്രട്ടറി പദവി ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ കെ സി വേണുഗോപാല്‍ സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനായി
ദേശീയ ജനറല്‍ സെക്രട്ടറി പദവി ഒഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. പാര്‍ട്ടിയിലെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഊര്‍ജ്ജിതമായ ചര്‍ച്ചകളാണ് പുരോഗമിക്കുകയാണ്.

കൊച്ചിയില്‍ ജല അതോറിറ്റിയുടെ ജലസംഭരണി തകര്‍ന്നു; വീടുകളില്‍ വെള്ളം കയറി

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ലക്ഷ്യമിട്ട് കെസി വേണുഗോപാല്‍ കൂടി എത്തുന്നത്. സംസ്ഥാനത്ത് നിരവധി നേതാക്കള്‍ പാര്‍ട്ടിക്ക് ഇപ്പോഴുണ്ടെന്ന് പറയുമ്പോഴും, യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനും കണ്ണുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a comment

Your email address will not be published. Required fields are marked *