November 21, 2025
#kerala #Top Four

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ അറിഞ്ഞത് വൈകി, കൃഷ്ണകുമാറിനെതിരെ പ്രമീള ശശിധരന്‍

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് ബിജെപിയില്‍
പൊട്ടിത്തെറി. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി കൃഷ്ണകുമാറിനെതിരെ പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ ഗുരുതര വിമര്‍ശനവുമായി രംഗത്തെത്തി. നഗരസഭയിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഏകപക്ഷീയമാണെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കൃഷ്ണകുമാര്‍ പക്ഷത്തിനാണ് മുന്‍തൂക്കം കിട്ടിയതെന്നും പ്രമീള ആരോപിച്ചു. സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ താന്‍ അറിഞ്ഞത് ഇന്നലെ വൈകീട്ടാണെന്നും തനിക്ക് അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.പാലക്കാട് നഗരസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കൃഷ്ണകുമാര്‍ പക്ഷത്തിനാണ് മുന്‍തൂക്കം ലഭിച്ചതെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് പ്രമീള ശശിധരനും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കൃഷ്ണകുമാറിന്റെ നീക്കം സംഘടന പിടിക്കാനാണെന്നും ചെയര്‍പേഴ്സണ്‍ ആയിരുന്ന അവസാന കാലഘട്ടത്തില്‍ ഒരു വിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.

 

 

Leave a comment

Your email address will not be published. Required fields are marked *