കന്യാകുമാരിയില്‍ നിന്ന് ചെന്നൈ വഴി ബെംഗളൂരിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍; സര്‍വീസ് ജനുവരി മുതല്‍
ചെന്നൈ: കന്യാകുമാരിയില്‍നിന്ന് ചെന്നൈ വഴി ബെംഗളൂരിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടി സര്‍വീസ് ഉടന്‍ ആരംഭിക്കും. ഒരേസമയം ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കുമുള്ള യാത്രക്കാര്‍ക്ക് ഇത് പ്രയോജനകരമാകും. ജനുവരി മുതലാണ് സര്‍വീസ് ആരംഭിക്കുക.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നല്‍കിയ ഉപകരാര്‍ പ്രകാരം ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമല്‍) 16 കോച്ചുകളുള്ള രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ ഒരു തീവണ്ടിയാണ് കന്യാകുമാരിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നത്.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































