November 21, 2025
#india #Top Four

കെ.വി തോമസിന്റെ വിമാനയാത്രക്ക് അധിക തുക; ഒഡെപെകിന് തുക കൈമാറും

തിരുവനന്തപുരം: ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി കെവി തോമസിന്റെ വിമാനയാത്രക്ക് അധിക തുക അനുവദിച്ച് ധന വകുപ്പ്.
വിമാനയാത്ര വകയില്‍ അഞ്ച് ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്. ഒഡെപെകിന് തുക കൈമാറും. റഡിഡന്റ് കമ്മീഷണറുടെ യാത്രാ ചെലവും ഇതേ ശീര്‍ഷകത്തിലാണ് അനുവദിക്കുന്നത്. തുകയുടെ 90 ശതമാനവും പക്ഷെ കെവി തോമസിന്റെ യാത്രക്കാണ് ഉപയോഗിക്കുന്നത്.

കന്യാകുമാരിയില്‍ നിന്ന് ചെന്നൈ വഴി ബെംഗളൂരിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍; സര്‍വീസ് ജനുവരി മുതല്‍

ആകെ ബജറ്റ് വിഹിതം അഞ്ച് ലക്ഷം രൂപയായിരുന്നു. ഇത് പോരെന്നും 6.31 ലക്ഷം കൂടി അനുവദിക്കണമെന്നും പൊതുഭരണ വകുപ്പ് ആവശ്യം പരിഗണിച്ചാണ് ധനവകുപ്പ് അധിക തുക അനുവദിച്ചത്. കെവി തോമസ് സര്‍ക്കാരിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന വിവാദം നിലനില്‍ക്കെയാണ് ധന വകുപ്പ് അധിക തുക ചെലവഴിച്ചിരിക്കുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *