November 21, 2025
#kerala #Top Four

മലയാളത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറയുന്നു

തിരുവനന്തപുരം: മലയാള ഭാഷയില്‍ എസ്എസ്എല്‍സി പരീക്ഷ ഏഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകള്‍. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികള്‍ മലയാളത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയപ്പോള്‍, 2024-25ല്‍ ഈ കണക്കുകള്‍ 36.56% ആയി കുറഞ്ഞതായാണ് കണക്കുകളില്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ 4,27,017 വിദ്യാര്‍ഥികളില്‍ 1,56,161 വിദ്യാര്‍ഥികള്‍ മാത്രമാണ് മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതിയത്. 2019 ല്‍ 2,43,409 വിദ്യാര്‍ത്ഥികള്‍ മലയാളത്തില്‍ പരീക്ഷ എഴുതിയതിനെക്കാളും 87,000 കുട്ടികള്‍ കുറവ്.

ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക്; ഭക്തര്‍ കാത്തുനിന്നത് 12 മണിക്കൂര്‍, ഇന്ന് മുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനത്തിന് അവസരം

മലയാളം മീഡിയത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ കുറവാണ് എസ്എല്‍എല്‍സി പരീക്ഷയിലെ കണക്കില്‍ പ്രതിഫലിച്ചതെന്നാണ് പരീക്ഷാ ഭവനിലെ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അധികാരികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പോലും, പൊതുജനത്തിന്റെ താതപര്യം മറിച്ചാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍കെ പറഞ്ഞു. ഈ മാറ്റം, നമ്മള്‍ കൈവരിച്ച ഗ്രാമ-നഗര തുടര്‍ച്ചയുടെ സൂചകമാണെന്നും മധ്യവര്‍ഗ മേഖല വികസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Leave a comment

Your email address will not be published. Required fields are marked *