ശബരിമല സ്വര്‍ണക്കൊള്ള; സി പി എം മുന്‍ എം എല്‍ എ എ.പത്മകുമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍. സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിന്റെ പങ്ക് എസ് ഐ ടിക്ക് ബോധ്യമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിനെ ഇന്നു തന്നെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. മുമ്പ് അറസ്റ്റിലായവരുടെ മൊഴിയിലും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുമെല്ലാം എ പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ സര്‍വസ്വാതന്ത്ര്യവും നല്‍കിയത് പത്മകുമാറാണെന്നും തെളിഞ്ഞു.
മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു
കേസിലെ എട്ടാം പ്രതിയാണ് പത്മകുമാര്‍. മുന്‍ എം എല്‍ എ കൂടിയായ പത്മകുമാര്‍ സി പി എമ്മിന്റെ മുതിര്‍ന്ന നേതാവാണ്. നിലവില്‍ സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് അറസ്റ്റിലാകുന്നത് സി പി എമ്മിന് കനത്ത തിരിച്ചടിയാണ്.





Malayalam 












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































