രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് സിനിമാ താരത്തിന്റെ വാഹനത്തില്‍ ? കേരളത്തിന് പുറത്തും അന്വേഷണം
പാലക്കാട്: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് സിനിമാ താരത്തിന്റെ വാഹനത്തിലെന്ന് സംശയത്തില്‍ അന്വേഷണ സംഘം. ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ച് കേരളത്തിന് പുറത്തും എസ്ഐടി അന്വേഷണം വ്യാപിപിച്ചു. ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുങ്ങിയത് ചുവന്ന ഫോക്സ്വാഗണ് പോളോ കാറിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇന്ന് ഗുരുവായൂര്‍ ഏകാദശി; പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മുതല്‍, വന്‍ ഭക്തജനത്തിരക്ക്
രാഹുലിന്റെ പേഴ്സണല്‍ സ്റ്റാഫ്, ഡ്രൈവര്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് എസ്ഐടി സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്. കാര്‍ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എസ്ഐടിയുടെ തീരുമാനം. ഒളിവില്‍ തുടരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരയാന്‍ കൂടുതല്‍ സംഘം രൂപീകരിക്കും. എല്ലാ ജില്ലകളിലും സംഘങ്ങള്‍ രൂപീകരിക്കാന്‍ എഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച്ചയ്ക്ക് മുന്‍പ് രാഹുലിന്റെ അറസ്റ്റുണ്ടാകണമെന്നാണ് നിര്‍ദേശം.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































