December 23, 2025
#kerala #Top Four

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം

പൊന്നിന്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക്; ഇന്നത്തെ വില 1,01,600 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു ലക്ഷം കടന്ന് കുതിച്ചത്. 1,01,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഉത്തരവിനെതിരെ
ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ചാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയത്.

തങ്കഅങ്കി രഥഘോഷയാത്രയ്ക്ക് ഇന്ന് തുടക്കം

പത്തനംതിട്ട: തങ്കഅങ്കി വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് ശബരിമലയിലേക്ക് ഇന്ന് പുറപ്പെടും. ദേവസ്വം ബോര്‍ഡിന്റെ ആറന്മുളയിലെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന തങ്കഅങ്കി പുറത്തെടുത്ത് ഇന്ന് (ചൊവ്വാഴ്ച) പുലര്‍ച്ചെ 5 മുതല്‍ ആറന്മുള ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നുവയ്ക്കും.

മെഡിസെപ് പ്രീമിയം തുക വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് പ്രീമിയം തുക വര്‍ദ്ധിപ്പിച്ചു. 500 രൂപയില്‍ നിന്ന് 810 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. മാസം 310 രൂപയാണ് വര്‍ദ്ധനവ് ഉണ്ടായത്.

ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം പുരോഗമിക്കവെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം.
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം പുരാവസ്തുക്കടത്തിലേക്കും നീങ്ങുന്നതായാണ് ലഭിക്കുന്ന വിവരം.

 

Leave a comment

Your email address will not be published. Required fields are marked *