December 26, 2025
#kerala #Top Four

കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികളില്‍ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോര്‍പ്പറേഷനുകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പാലിറ്റികളിലെ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന്. മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഉച്ചക്ക് ശേഷം രണ്ടരയ്ക്കുമാണ് നടക്കുക.

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം

സത്യപ്രത്ജ്ഞ ചെയ്ത് അംഗമായിട്ടില്ലാത്തവര്‍ക്ക് വോട്ടവകാശമുണ്ടാവില്ല.
വോട്ടവകാശമുളള അംഗങ്ങളുടെ പകുതിയാണ് ക്വാറം തികയാന്‍ വേണ്ടത്. സ്ഥാനാര്‍ത്ഥിയെ ഒരംഗം നാമനിര്‍ദേശം ചെയ്യുകയും ഒരാള്‍ പിന്‍താങ്ങുകയും വേണം. സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരെ ആരും നാമനിര്‍ദേശം ചെയ്യുകയോ പിന്‍താങ്ങുകയോ ചെയ്യേണ്ടതില്ല. രണ്ടിലേറെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ അതില്‍ ഒരാള്‍ക്ക് മറ്റെല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി ആകെ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയാല്‍ വിജയിയായി പ്രഖ്യാപിക്കും.

Leave a comment

Your email address will not be published. Required fields are marked *