മേയര്‍ സ്ഥാനം കൈവിട്ടുപോയി; ആര്‍ ശ്രീലേഖ കടുത്ത അതൃപ്തിയില്‍
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം കൈവിട്ടുപോയതില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ അതൃപ്തിയില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നുള്ള പ്രചാരണം നടന്നിരുന്നു. എന്നാല്‍ അവസാന നിമിഷം വിവി രാജേഷിനെ മേയറാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ശ്രീലേഖയുടെ അതൃപ്തി പാര്‍ട്ടിയെ നേരിട്ട് അറിയിച്ചതായാണ് വിവരം. ഇതു സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം അടിയന്തിരമായി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. ശ്രീലേഖയെ അതൃപ്തി ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് കരുതിയാണ് കേന്ദ്രം വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്.





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































