December 26, 2025
#india #Top Four

ദീര്‍ഘദൂര ട്രെയിനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദീര്‍ഘദൂര ട്രെയിന്‍ യാത്രകളുടെ നിരക്ക് കൂട്ടി. പുതിക്കിയ നിരക്ക് ഇന്ന മുതല്‍ പ്രാബല്യത്തില്‍ വരും. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് റെയില്‍വേ നിരക്ക് കൂട്ടുന്നത്.

മേയര്‍ സ്ഥാനം കൈവിട്ടുപോയി; ആര്‍ ശ്രീലേഖ കടുത്ത അതൃപ്തിയില്‍

പ്രീമിയം ട്രെയിനുകളായ വന്ദേ ഭാരത്, രാജധാനി, ശതാബ്ദി, തേജസ്, തുരന്തോ, ഹംസഫര്‍, അമൃത് ഭാരത്, ഗതിമാന്‍, ഗരീബ് രഥ്, ജനശതാബ്ദി, മഹാമന, അന്ത്യോദയ, യുവ എക്‌സ്പ്രസ്, നമോ ഭാരത് റാപ്പിഡ് റെയില്‍ എന്നിവയിലാണ് നിരക്ക് പുതുക്കിയിരിക്കുന്നത്. ഡിസംബര്‍ 26 മുതലോ അതിനുശേഷമോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പുതുക്കിയ നിരക്ക് ബാധകമാകുക.

എസി, നോണ്‍ എസി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസ വീതമാണ് വര്‍ദ്ധിപ്പിച്ചത്. സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ്, എസി ചെയര്‍ കാര്‍, എസി 3ടയര്‍, 2ടയര്‍, എസി ഫസ്റ്റ് ക്ലാസ് എന്നിവയിലെല്ലാം മാറ്റമുണ്ടാകും. 500 കിലോമീറ്റര്‍ ദൂരമുള്ള നോണ്‍ എസി മെയില്‍/എക്‌സ്പ്രസ് യാത്രയ്ക്ക് ഇനി മുതല്‍ ഏകദേശം 10 രൂപ അധികം നല്‍കേണ്ടി വരും. മെട്രോ നഗരങ്ങളിലെ സബര്‍ബന്‍ സര്‍വീസുകള്‍ക്കും സീസണ്‍ ടിക്കറ്റുകാര്‍ക്കും നിരക്ക് വര്‍ദ്ധനവ് ബാധകല്ല.

Leave a comment

Your email address will not be published. Required fields are marked *