December 30, 2025
#kerala #Top Four

അനായാസേന ലയനം; ബിജെപി അധികാരത്തിലെത്താന്‍ ബിജെപി ജയിക്കണമെന്നില്ല, കോണ്‍ഗ്രസ് ജയിച്ചാലും മതി: പരിഹസിച്ച് എം സ്വരാജ്

തിരുവനന്തപുരം: മറ്റത്തൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റത്തെ പരിഹസിച്ച് സിപിഎം നേതാവ് എം സ്വരാജ്. എളുപ്പത്തില്‍ ലയിക്കാവുന്ന ഘടനയാണ് കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും ഇപ്പോഴുമുള്ളത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സഖ്യത്തെ പരിഹസിച്ച് സ്വരാജ് രംഗത്തെത്തിയത്.

എംഎല്‍എ ഓഫീസ് കെട്ടിടം വേണമെന്ന് ആര്‍ ശ്രീലേഖ; കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് വി കെ പ്രശാന്ത് എംഎല്‍എ

മറ്റത്തൂരില്‍ നിന്നും പുറത്തുവരുന്നത് അനായാസേനയുള്ള ലയന വാര്‍ത്തയാണെങ്കില്‍ കോട്ടയം കുമരകത്ത് ലയിക്കാതെ തന്നെ കോണ്‍ഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തിലാണ്. അവിടെ കൈപ്പത്തിയില്‍ താമരയേന്തിയാണ് ഇടതുപക്ഷത്തിന് എതിരെ ഭരണത്തിലേറിയത്. ബിജെപി അധികാരത്തിലെത്താന്‍ ബിജെപി തന്നെ ജയിക്കണമെന്നില്ല. അതിന് കോണ്‍ഗ്രസ് ജയിച്ചാലും മതിയെന്ന് മറ്റത്തൂര്‍ മുതല്‍ കുമരകം വരെ തെളിയിക്കുന്നു എന്ന്് സ്വരാജ് കുറിച്ചു.

 

 

 

 

Leave a comment

Your email address will not be published. Required fields are marked *