December 30, 2025
#kerala #Top Four

ബുള്‍ഡോസര്‍ രാജ്; പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി ഇന്ന് കര്‍ണാടക സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഭവന നിര്‍മ്മാണ മന്ത്രി സമീര്‍ അഹമ്മദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കോഗിലു ക്രോസിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ദേശീയതലത്തില്‍ ശ്രദ്ധ നേടി.

സ്വര്‍ണ്ണക്കൊള്ള; ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശം ഉണ്ട്: പ്രവാസി വ്യവസായി

ബുള്‍ഡോസര്‍ രാജ് സിപിഎം രാഷ്ട്രീയമായി ഏറ്റെടുത്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനുപിന്നാലെ വിഷയത്തില്‍ ഇടപെട്ട കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇന്ന് കര്‍ണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. കുടിയൊഴിപ്പിച്ച മൂവായിരത്തോളം പേരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കാനുള്ള തീരുമാനം യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. മുന്നോറോളം വീടുകളാണ് ബുള്‍ഡോസര്‍ വെച്ച് തകര്‍ത്തത്.

Leave a comment

Your email address will not be published. Required fields are marked *