ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാദിയ സിയ അന്തരിച്ചു
ധാക്ക: ബംഗ്ലാദേശിലെ മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. ബംഗ്ലാദേശിലെ ആദ്യ വനിത പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷയുമാണ് ഖാദിയ സിയ. 80 വയസിലാണ് അന്ത്യം. ധാക്കയിലെ എവര്‍കേയര്‍ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
സ്വര്‍ണക്കൊള്ള അന്വേഷണം; കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന് എസ്ഐടി
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം. രണ്ട് സിഐമാരെ ടീമില്‍ അധികമായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്കി. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
മകരവിളക്ക്; ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ചൊവാഴ്ച ശബരിമല നട തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറക്കും.
വേടന്റെ പരിപാടിക്കിടെ അപകടം; തിരക്കില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക്
കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. പരിപാടി പറഞ്ഞതിലും ഒന്നരമണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. വേടന് എത്താന്‍ താമസിച്ചതായിരുന്നു അപകടത്തിന് കാരണം.
മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു
കോട്ടയം: മുന്‍ എംഎല്‍എ പി എം മാത്യു (75) അന്തരിച്ചു.1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു.വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.





Malayalam 
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































