December 30, 2025
#india #Top Four

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാദിയ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശിലെ മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. ബംഗ്ലാദേശിലെ ആദ്യ വനിത പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷയുമാണ് ഖാദിയ സിയ. 80 വയസിലാണ് അന്ത്യം. ധാക്കയിലെ എവര്‍കേയര്‍ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം

കഴിഞ്ഞ 36 വര്‍ഷമായി ശ്വാസകോശത്തിലും ഹൃദയത്തിലുമുണ്ടായ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൂടാതെ നിരവധി രോഗങ്ങളും പിടികൂടിയിരുന്നു. ന്യൂമോണിയ, ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, പ്രമേഹം എന്നീ രോഗങ്ങളും കിഡ്നി, ശ്വാസകോശങ്ങള്‍, ഹൃദയം, കണ്ണ് എന്നിവയെ ബാധിക്കുന്ന രോഗങ്ങളും ഖാലിദ സിയയ്ക്ക് പിടിപ്പെട്ടിരുന്നു.

ഷെയ്ഖ് ഹസീനയുടെ പ്രധാന എതിരാളിയാണ് ഖാലിദ സിയ. ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാ ഉര്‍ റഹ്‌മാന്റെ ഭാര്യയായിരുന്നു.1981ല്‍ സിയാ ഉറിനെ സൈന്യം വധിച്ചപ്പോഴാണ് ഖാലിദ സിയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1984 മുതല്‍ ബിഎന്‍പിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. 1991ലാണ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്.

Leave a comment

Your email address will not be published. Required fields are marked *