December 30, 2025
#kerala #Top Four

സൂര്യ വിനീഷിന്റെ മനസ് പൂക്കുന്ന നേരം പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: നവാഗത എഴുത്തുകാരി സൂര്യ വിനീഷിന്റെ മനസ് പൂക്കുന്ന നേരം പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി ഇന്ദു മേനോന്‍ യുവ എഴുത്തുകാരിയായ ജിന്‍ഷാ ഗംഗയ്ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. എഴുത്തിലേയ്ക്ക് ഒരു വനിതയുടെ പ്രവേശനത്തിന് എക്കാലത്തും വെല്ലുവിളിനേരിടണ്ടി വരുന്നുവെന്ന് ഇന്ദുമേനോന്‍ ചടങ്ങില്‍ പറഞ്ഞു.

വേടന്റെ പരിപാടിക്കിടെ അപകടം; തിരക്കില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക്

പുരുഷന് അവിടെയും പ്രതിസന്ധിയും പരിമിതികളുമില്ല. സ്ത്രീ എഴുത്തിലേക്ക് പ്രവേശിക്കുകയെന്നത് പോരാട്ടത്തിലേക്കുള്ള ചുവടുവെയ്പ്പാണന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറും കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്സിറ്റിയിലെ എഞ്ചിനിയറിംഗ് ഫാക്കല്‍റ്റിയുമായ ഡോ. ഇസ്മെയില്‍ മരിതേരി പുസ്തക പരിചയം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് ഇപി മുഹമ്മദ് അധ്യക്ഷനായ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരായ വിനേഷ് കുമാര്‍ ആശംസ പ്രസംഗം നടത്തി. സൂര്യ വിനീഷ് മറുപടി പ്രസംഗം നടത്തി. മാധ്യമ പ്രവര്‍ത്തക ഫസ്നഫാത്തിമ സ്വാഗതവും പ്രസ്‌ക്ലബ്ബ് സെക്രട്ടറി പി.കെ സജിത്ത് നന്ദിയും അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *