സ്വര്‍ണക്കൊള്ള; ഡി മണിക്ക് ബന്ധമുണ്ടെന്നതിന് തെളിവ് കിട്ടാതെ എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ഡി മണിക്ക് ബന്ധമുണ്ടെന്നതിന് എസ്ഐടിയ്ക്ക് തെളിവ് ലഭിച്ചില്ല. മണിയും ശ്രീകൃഷ്ണനും ഇറിടിയം തട്ടിപ്പുകാര്‍ ആണെന്ന് മാത്രമെ കണ്ടെത്താനായുള്ളൂ.എന്നാല്‍ ശബരിമലയുമായി ബന്ധമുള്ളതായി ഉറപ്പിക്കാന്‍ ചോദ്യം ചെയ്യലില്‍ കഴിഞ്ഞില്ല. മണിയുമായി ഇപ്പോള്‍ ബന്ധമില്ലെന്നാണ് ശ്രീകൃഷ്ണന് പറയുന്നത്.
മറ്റത്തൂരില്‍ അനുനയ നീക്കം തുടര്‍ന്ന് കെപിസിസി
തിരുവനന്തപുരത്ത് വന്നത് രണ്ടു പ്രാവശ്യമാണെന്ന് മണിയും മൊഴി നല്കി. ഇതോടെ കുഴങ്ങിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ഉണ്ണികൃഷ്ണന് പോറ്റിയുമായോ പ്രവാസി വ്യവസായിയുമായോ തനിക്ക് ബന്ധമില്ലെന്നാണ് ഡി മണിയുടെ മൊഴി. എന്നാല്‍ മണിയുടെ സംഘത്തിന്റെ മൊഴിയില്‍ മുഴുവന്‍ ദുരൂഹതയുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
അതേസമയം, ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വര്‍ണ വ്യാപാരി ഗോവര്ധന് എന്നിവരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഒരു ദിവസത്തേക്ക് ആണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































