December 31, 2025
#kerala #Top Four

പുതുവത്സരാഘോഷം; സംസ്ഥാനത്ത് ക്രമീകരണങ്ങള്‍, ബാറുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും

തൃശൂര്‍: 2026ലേക്ക് കടക്കുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോകമെമ്പാടുമുള്ള ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് ന്യൂയര്‍ ആഘോഷങ്ങല്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവര്‍ത്തിക്കും. ബാര്‍ ഹോട്ടല്‍ ഉടമകളുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ സമയം നീട്ടി നല്‍കിയത്.

സ്വര്‍ണക്കൊള്ള; ഡി മണിക്ക് ബന്ധമുണ്ടെന്നതിന് തെളിവ് കിട്ടാതെ എസ്‌ഐടി

പലയിടങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങളും ഉണ്ടാകും. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ വൈകുന്നേരം 6 മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഉച്ചക്ക് 2 മണി മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടില്ല.

 

Leave a comment

Your email address will not be published. Required fields are marked *