January 12, 2026
#kerala #Top Four

ജനശ്രദ്ധയാകര്‍ഷിച്ച് നാടന്‍ പശുക്കളുടെ പ്രദര്‍ശനം

കോഴിക്കോട്: ശ്രദ്ധയാകര്‍ഷിച്ച് നാടന്‍ പശുക്കളുടെ അപൂര്‍വ്വ പ്രദര്‍ശനം. സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന്റെ ഭാഗമായി കാലിക്കറ്റ് ട്രേഡ് സെന്ററിലെ വര്‍ഗീസ് കുര്യന്‍ നഗറില്‍ ഒരുക്കിയ പ്രദര്‍ശനമാണ് ഏറെ കൗതുകമുണര്‍ത്തിയത്. ഗുജറാത്തില്‍ നിന്നുള്ള ഗിര്‍, ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്നുള്ള പുങ്കന്നൂര്‍, ഗുജറാത്തില്‍ നിന്നുള്ള കാണ്‍ക്രജ്, വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള കൃഷ്ണവാലി, മഹാരാഷ്ട്രയില്‍ നിന്നുള്ള കപില, രാജസ്ഥാനില്‍ നിന്നുള്ള രാത്തി, പഞ്ചാബ് – ഹരിയാന മേഖലയില്‍ നിന്നുള്ള ഷാഹിവാല്‍, താര്‍ മരുഭൂമി പ്രദേശത്തു നിന്നുള്ള താര്‍പാര്‍ക്കര്‍, കേരളത്തിന്റെ സ്വന്തം ഇനങ്ങളായ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍, , റെഡ് സിന്ധി എന്നീ ഇനങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.

സ്വര്‍ണപാളികള്‍ കൊണ്ടുപോയത് തന്ത്രിയുടെ അനുമതിയോടെ; ദ്വാരപാലക കേസിലും കണ്ഠരര് രാജീവരെ പ്രതിചേര്‍ക്കും

പശുക്കള്‍ക്കു പുറമെ ആടുകളും പ്രദര്‍ശനത്തിലുണ്ട്. ജമ്നപ്യാരി, സിരോഹി, കനേഡിയന്‍ പിഗ്മി, സില്‍ക്കി ഗോട്ട് എന്നിവയാണ് ആടുകളുടെ വിഭാഗത്തില്‍ ഉള്ളത്. ശരീരം മുഴുവന്‍ നീളം കൂടിയ മൃദുവായ രോമങ്ങള്‍ ആകര്‍ഷകമായ രൂപം ശാന്തമായ സ്വഭാവം എന്നിവയാണ് സില്‍ക്കി ഗോട്ടിന്റെ പ്രത്യേകത. വളരെ ചെറുതാണ് കനേഡിയന്‍ പിഗ്മി.

Leave a comment

Your email address will not be published. Required fields are marked *