ബലോന്‍ ദ് ഓര്‍ പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ചത് ആരൊക്കെ? അറിയാം

സ്‌പോര്‍ട് ലോകം കാത്തിരുന്ന ബലോന്‍ ദ് ഓര്‍ പുരസ്‌കാര പട്ടിക പുറത്ത് വന്നു. പ്രതീക്ഷിച്ച പേരുകള്‍ തന്നെയാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. അര്‍ജന്റീനന്‍ ലോകകപ്പ് ഹീറോ ലയണല്‍ മെസ്സി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച ആ താരങ്ങള്‍.
തീര്‍ന്നില്ല ഇനിയുമുണ്ട്. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ ഹെര്‍ണാണ്ടസ്, റൂബന്‍ ഡയാസ്, ജൂലിയന്‍ അല്‍വാരസ്, ആന്റോണിയോ ഗ്രീസ്മാന്‍, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി തുടങ്ങിയവരും പട്ടികയില്‍ ഉണ്ട്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫിയ്ക്കുള്ള പട്ടികയില്‍ അര്‍ജന്റീനന്‍ താരം എമിലിയാനോ മാര്‍ട്ടിനെസ് ഇടം പിടിച്ചു. നിലവിലത്തെ ജേതാവായ കരീം ബെന്‍സീമയും ബലോന്‍ ദ് ഓര്‍ പട്ടികയിലുണ്ട്. യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ച കെവിന്‍ ഡി ബ്രൂയ്‌നെ ബലോന്‍ ദ് ഓര്‍ പട്ടികയിലും ഇടം നേടി.
ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ആന്ദ്ര ഒനാന തുടങ്ങിയവരും പട്ടികയില്‍ ഇടം പിടിച്ചു. വനിതകളുടെ പട്ടികയില്‍ യുവേഫ ജേതാവ് ഐറ്റാന ബോണ്‍മതി ഇടം നേടി. ബാഴ്‌സിലോണയ്ക്ക് വേണ്ടിയും ലോകകപ്പില്‍ സ്‌പെയ്‌നിന് വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് ബോണ്‍മതിയ്ക്ക് ഗുണമായത്. ജര്‍മ്മന്‍ താരം അലക്‌സാണ്ട്ര പോപ്പാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു താരം.