December 22, 2024
#Career #Others

നിപ്മറില്‍ ഒഴിവ്

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ഇരിങ്ങാലക്കുട, കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ (NIPMR) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ് നടത്തുന്നത്.

അസോസിയേറ്റ് പ്രൊഫസര്‍ (ബി.ഒ.ടി.)1, ശമ്പളം: 70000 രൂപ, ലക്ചറര്‍ (ബി.ഒ.ടി.)1, ശമ്പളം:45000 രൂപ, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍-1, ശമ്പളം: 57525 രൂപ, കോഴ്സ് കോര്‍ഡിനേറ്റര്‍-ഡി. എഡ് സ്പെഷ്യല്‍ എജുക്കേഷന്‍ 1, ശമ്പളം: 36000 രൂപ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

അപേക്ഷ ഇ-മെയിലായി അയയ്ക്കണം. സബ്ജക്ട് ലൈനില്‍ തസ്തിക വ്യക്തമാക്കണം. ഇമെയില്‍: hr@nipmr.org.in, അവസാന തീയതി: സെപ്റ്റംബര്‍ 16 (5PM) കൂടുതല്‍ വിവരങ്ങള്‍ക്ക്  www.nipmr.org.in സന്ദര്‍ശിക്കുക.

Leave a comment

Your email address will not be published. Required fields are marked *