January 15, 2025
#Business

സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം പലിശ നിരക്ക് വര്‍ധിപ്പിച്ചു, ദിവസവും വരുമാനം!

മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സമ്പാദ്യ പദ്ധതിയായ സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന്റെ (എസ്സിഎസ്എസ്) പലിശ നിരക്ക് ഈ വര്‍ഷം വര്‍ധിപ്പിച്ചിരുന്നു. 2023 ഏപ്രില്‍ – ജൂണ്‍ സാമ്പത്തിക പാദത്തിലേക്കായിരുന്നു 8 ശതമാനത്തില്‍ നിന്നും 8.2 ശതമാനമായി സര്‍ക്കാര്‍ പലിശ നിരക്ക് ഉയര്‍ത്തിയത്. തുടര്‍ന്ന് ജൂലൈ – സെപ്റ്റംബര്‍ ത്രൈമാസ കാലയളവിലേക്കും ഇതേ പലിശ നിരക്ക് സര്‍ക്കാര്‍ നിലനിര്‍ത്തി.

നടപ്പ് സാമ്പത്തിക വര്‍ഷം മുതല്‍ എസ്സിഎസ്എസിലേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപിക്കാവുന്ന തുകയും വര്‍ധിപ്പിച്ചിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെ അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കാനാണ് അനുവദിച്ചത്. അഞ്ച് വര്‍ഷത്തിനുശേഷം മറ്റൊരു മൂന്ന് വര്‍ഷത്തേക്ക് കൂടി നിക്ഷേപം ദീര്‍ഘിപ്പിക്കാനും അനുവാദമുണ്ട്. നിക്ഷേപ പരിധി വര്‍ധിപ്പിച്ചതോടെ മുതിര്‍ന്ന പൗരന്മാരായ ദമ്പതികള്‍ക്ക് 30 ലക്ഷം രൂപ വീതം രണ്ട് അക്കണ്ടിലേക്ക് മൊത്തം 60 ലക്ഷം രൂപ വരെ നിക്ഷേപിക്കാനാകും.

ഇതിനു പുറമെ, മുതിര്‍ന്ന പൗരന്മാരായ ദമ്പതികള്‍ക്ക് നിക്ഷേപത്തുക സംരക്ഷിച്ച് കൊണ്ടുതന്നെ, ദിവസേനയുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതാണ്. നിലവില്‍ ലഭിക്കുന്ന 8.2 ശതമാനം പലിശ നിരക്കില്‍, എസ്സിഎസ്എസ് പദ്ധതിയില്‍ നിന്നും മുതിര്‍ന്ന പൗരന്മാരായ ദമ്പതികള്‍ക്ക് പ്രതിദിനം 1,366 രൂപ വരെ നേടാനാകും.

Leave a comment

Your email address will not be published. Required fields are marked *