ശ്രീലങ്ക ശാന്തം, തിരിച്ചടി കൊച്ചി തുറമുഖത്തിന്
ശ്രീലങ്കയിലെ ആഭ്യന്തര രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങള്‍ കൊച്ചി തുറമുഖത്തിന് വലിയ ആശ്വാസമായിരുന്നു! കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കൊച്ചി തുറമുഖത്തെ മൊത്തം ചരക്കുനീക്കം 32.25 മില്യണ്‍ ടണ്‍ എന്ന സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിരുന്നു. ഇതിന് കാരണം, ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം നിരവധി ചരക്കുകള്‍ കൊളംബോ തുറമുഖത്തിന് പകരം കൊച്ചി തുറമുഖത്തേക്ക് എത്തിയതായിരുന്നു.
കൊളംബോയെ ആശ്രയിച്ചിരുന്ന ഇടപാടുകാര്‍ ശ്രീലങ്കന്‍ പ്രതിസന്ധി അയഞ്ഞതോടെ അങ്ങോട്ടേക്ക് തന്നെ തിരികെപ്പോയത് പിന്നീട് കൊച്ചിക്ക് വലിയ തിരിച്ചടിയായി. ഇതിനെല്ലാം പുറമെ വിഴിഞ്ഞം തുറമുഖം ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനം തുടങ്ങുന്നതും കൊച്ചി തുറമുഖത്തിന് വെല്ലുവിളിയാകും. ഒക്ടോബര്‍ നാലിന് വിഴിഞ്ഞത്ത് ആദ്യ കപ്പില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.