January 15, 2025
#Top Four

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; ശിഖര്‍ ധവാന് വിവാഹമോചനം

ന്യൂഡല്‍ഹി: ഭാര്യ മാനസികമായി പീഡിപ്പിക്കുന്നെന്ന കാരണത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് കോടതി. ശിഖര്‍ ധവാന്‍ ഭാര്യയായ അയേഷ മുഖര്‍ജിക്കെതിരെ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അവര്‍ എതിര്‍ത്തില്ല. ഇതോടെയാണ് ഡല്‍ഹി കുടുംബ കോടതി വിവാഹമോചനത്തിന് അനുമതി നല്‍കിയത്.

ശിഖര്‍ ധവാനും അയേഷയും വിവാഹിതരാവുന്നത് 2012ലാണ്. 2014ല്‍ ഇവരുടെ മകന്‍ സൊരവര്‍ ജനിച്ചു. 2021 സെപ്തംബര്‍ മുതല്‍ ഇവര്‍ പിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹശേഷം ഇന്ത്യയില്‍ ധവാനൊപ്പം താമസിക്കാമെന്ന് അയേഷ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ആദ്യ വിവാഹത്തിലുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം ജീവിക്കാനായി ഇവര്‍ ഓസ്‌ട്രേലിയയിലേയ്ക്ക് മടങ്ങുകയായിരുന്നു. ഈ കുട്ടികളെ നോക്കുന്നതിനായി അയേഷ പണം ചോദിച്ചുവെന്ന കാര്യവും ധവാന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

ഇനി വാർത്തകളറിയാം മെട്രോപോസ്റ്റ് വാട്സ്ആപ്പ് ചാനലിലും

ഇരുവരുടെയും പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം നടന്നത്. വളരെ കാലം മുമ്പ് തന്നെ ഇവര്‍ ദാമ്പത്യജീവിതം അവസാനിപ്പിച്ചിരുന്നു. 2020 ഓഗസ്റ്റ് എട്ട് മുതല്‍ ഇരുവരും പരസ്പരം അകന്നാണ് ജീവിക്കുന്നത്. വര്‍ഷങ്ങളോളം സ്വന്തം മകനോടൊപ്പം താമസിക്കാനായി അയേഷ ധവാനെ അനുവദിച്ചിട്ടില്ല. ഇത്തരത്തില്‍ ധവാനെ മാനസികമായി വേദനിപ്പിച്ചതിന് ജഡ്ജി ഹരീഷ് കുമാര്‍ അയേഷയെ കുറ്റപ്പെടുത്തി. മകനെ കാണാനായി ധവാന് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പം കുട്ടിയെ വിടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ സ്‌കൂള്‍ അവധിക്കാലത്തിന്റെ പകുതി സമയം ധവാനും കുടുംബത്തിനുമൊപ്പം കുട്ടിയെ ഇന്ത്യയില്‍ലേക്ക് അയക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Also Read; റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍, അറസ്റ്റ് ഉടന്‍

 

Leave a comment

Your email address will not be published. Required fields are marked *