ഷാരൂഖ് ഖാന് വധഭീഷണി; വൈ പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി. ഭീഷണിയെത്തുടര്‍ന്ന് താരത്തിന് വൈ പ്ലസ് ( Y+) കാറ്റഗറി സുരക്ഷയൊരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. അധിക സുരക്ഷയുടെ ചെലവ് ഷാരൂഖ് തന്നെ വഹിക്കും. നടന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് സംസ്ഥാനത്തെ എല്ലാ പൊലീസ് കമ്മീഷണറേറ്റ്‌സിനും, ജില്ലാ പൊലീസ്, സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ യൂണിറ്റുകള്‍ക്കും ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്റിനും കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കി.
ഷാരൂഖിന്റെ പഠാന്‍ എന്ന ചിത്രത്തിലെ ബേഷാരം രംഗ് എന്ന ഗാനത്തെച്ചൊല്ലിയുണ്ടായ വിവാദത്തിന് പിന്നാലെയാണ്, അയോധ്യ ആസ്ഥാനമായുള്ള ദര്‍ശകന്‍ പരംഹന്‍സ് ആചാര്യ നടന് വധഭീഷണി മുഴക്കിയത്. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തില്‍ ഷാരൂഖിന്റെ വീടിന് പുറത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് മുന്‍പ് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചത് 2010ല്‍ പുറത്തിറങ്ങിയ ‘മൈ നെയിം ഈസ് ഖാന്‍’ എന്ന സിനിമയുടെ റിലീസിന് പിന്നാലെ ഉണ്ടായ ഭീഷണിയെ തുടര്‍ന്നാണ്.
Also Read; ഇനി തുലാവര്‍ഷം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
താരത്തിനെതിരായ ഭീഷണിയും സുരക്ഷയും അടുത്തിടെ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ അവലോകനം ചെയ്ത ശേഷമാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. വൈ പ്ലസ് സുരക്ഷയുടെ ഭാഗമായി ഷാരുഖിന് ആറ് കമാന്‍ഡോകളെയും നാല് പോലീസുകാരെയും ഒരു ട്രാഫിക് ക്ലിയറന്‍സ് വാഹനവും ഉള്‍പ്പെടെ 11 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ലഭിക്കുക. സുരക്ഷക്കായി അദ്ദേഹത്തിന്റെ വസതിയായ മന്നത്തിലും പോലീസുകാരെ നിയമിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Join with metropost: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക