കെഎസ്ആര്‍ടിസിയിലും മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. വരുന്ന നവംബര്‍ ഒന്നുമുതല്‍ നിയമം നിലവില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Also Read; സിനിമ റിലീസ് ചെയ്ത് 7 ദിവസം വരെ റിവ്യൂ പാടില്ലെന്ന ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി
എഐ ക്യാമറയിലൂടെ ഇത് നിയമലംഘനമായി എടുത്തിരുന്നില്ല. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാവാഹനങ്ങള്‍ക്കും ഇത് ബാധകമാണമെന്നും മന്ത്രി പറഞ്ഞു. സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീയതികളില്‍ മാറ്റം വരുത്താന്‍ ധാരണയായത്.
ഈവര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ മുപ്പതുവരെ 56,67,853 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ മാസം എംഎല്‍എമാരുടെയും എംപിമാരുടെയും വാഹനങ്ങള്‍ 56 തവണ നിയമലംഘനം നടത്തിയെന്ന് മന്ത്രി പറഞ്ഞു. അപകടത്തിലും മരണ നിരക്കിലും കുറവ് ഉണ്ടായിട്ടുണ്ട്. എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം നിയമലംഘനത്തിലൂടെ 14 കോടി 87 ലക്ഷം രുപ പിഴയായി പിരിഞ്ഞുകിട്ടിയതായും മന്ത്രി പറഞ്ഞു. അതേസമയം ഗതാഗത നിയമലംഘനങ്ങളെ കുറിച്ചുള്ള കണക്കുകളില്‍ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള ആരോപണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ നല്‍കിയതും നിയമസഭയില്‍ പറഞ്ഞതും പോലീസിന്റെ പക്കല്‍ ഉള്ളതുമായ കണക്കുകള്‍ ഒന്നാണെന്നും മന്ത്രി വിശദമാക്കി.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക




Malayalam 





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































