വിമാനയാത്രക്കിടെ മലയാള യുവനടിയോട് അപമര്യാദയായി പെരുമാറി, എയര്‍ ഇന്ത്യ കണ്ടില്ലെന്ന് നടിച്ചു, പരാതിയില്‍ അന്വേഷണം
കൊച്ചി: വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി മലയാളത്തിലെ യുവനടി. സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയതായി പരാതി പറഞ്ഞിട്ടും എയര്‍ ഇന്ത്യ അധികൃതര്‍ നടപടി കൈക്കൊണ്ടില്ലെന്നും പരാതിയില്‍ പറയുന്നു. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം.
Join with metropost: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇക്കാര്യം വിമാനജീവനക്കാരോട് പറഞ്ഞപ്പോള്‍ നടിയെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തത്. പോലീസിനോട് പരാതിപ്പെടാനായിരുന്നു നിര്‍ദേശം. കൊച്ചിയിലെത്തിയ ശേഷം ഇവര്‍ പോലീസില്‍ പരാതി നല്‍കി.