മന്ത്രിയുടെ പിഎക്ക് പണം നല്‍കിയിട്ടില്ലെന്ന് ബാസിത്
നിയമന കോഴ വിവാദത്തില്‍ ആരോഗ്യ മന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലന്ന് സമ്മതിച്ച് ബാസിതും. കന്റോണ്‍മെന്റ് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാസിത് ഇക്കാര്യം പറഞ്ഞത്.
Also Read; ഇന്ത്യ നോട്ടമിട്ടിരുന്ന പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു
ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞതെന്നും മന്ത്രിയുടെ പിഎയുടെ പേര് പരാതിയില്‍ എഴുതി ചേര്‍ത്തത് താനെന്നും ബാസിത് പൊലീസിനോട് പറഞ്ഞു. അതേസമയം നിയമന കോഴയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയെയും പിഎയെയും അപകീര്‍ത്തിപ്പെടുത്താനും പണം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെയും മുഖ്യ സൂത്രധാരന്‍ ബാസിത്താണെന്നും പോലീസ് പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മഞ്ചേരിയില്‍ വെച്ച് ബാസിത്തിനിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ബാസിത് ഹാജരായിരുന്നില്ല. പിന്നീടാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ബാസിത്തിനെ റിമാന്‍ഡ് ചെയ്ത ശേഷം നാളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. ബാസിത്തും റഹീസും ലെനിനും ചേര്‍ന്നാണ് അഖില്‍ സജീവിനെ കൊണ്ട് ഹരിദാസനെ ഫോണ്‍ വിളിപ്പിച്ചതെന്നും ലെനിന്റെ അക്കൗണ്ടിലേക്ക് പണം ഇടാന്‍ നിര്‍ദ്ദേശിച്ചത് ബാസിത്താണെന്നും പോലീസ് പറയുന്നു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക