ടൈറ്റന്‍ സമുദ്ര പേടക ദുരന്തത്തില്‍ ശേഷിച്ച അവശിഷ്ടങ്ങളും വീണ്ടെടുത്തു
കഴിഞ്ഞ ജൂണില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വച്ച് തകര്‍ന്ന ടൈറ്റന്‍ സമുദ്ര പേടകത്തിന്റെ അവസാന അവശിഷ്ട ഭാഗവും കടലില്‍ നിന്ന് വീണ്ടെടുത്തതായി യു.എസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ ടൈറ്റന്‍ പേടകം തകര്‍ന്ന് അഞ്ച് പേരും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞയാഴ്ച കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തിയ ഈ ഭാഗങ്ങള്‍ യു.എസ് തീരത്തെത്തിച്ചു. ഇവ യു.എസിലെ മെഡിക്കല്‍ സംഘം പരിശോധിച്ചുവരികയാണ്. തേസമയം കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ മനുഷ്യ ശരീരഭാഗങ്ങളും ഉള്‍പ്പെടുന്നു. മുമ്പ് കരയ്‌ക്കെത്തിച്ച ടൈറ്റന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പവും യാത്രികരുടെ ശരീര ഭാഗങ്ങളുമുണ്ടായിരുന്നു.
മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ജൂണ്‍ 18നാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്ക്കിടെ കാനഡയിലെ ന്യൂഫൗണ്ട്ലന്‍ഡ് തീരത്ത് നിന്ന് 600 കിലോമീറ്റര്‍ അകലെ വച്ച് ഓഷന്‍ ഗേറ്റ് കമ്പനിയുടെ ടൈറ്റന്‍ പര്യവേക്ഷണ പേടകത്തെ കാണാതായത്. ലോകത്തെ പിടിച്ചുലച്ച സംഭവത്തിന് ശേഷം നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് ജൂണ്‍ 22 നാണ് ടൈറ്റന്‍ പേടകം തകര്‍ന്നതായി സ്ഥിരികരിച്ചത്. മര്‍ദ്ദം താങ്ങാതെ പേടകം ഉള്‍വലിഞ്ഞു പൊട്ടിയെന്നാണ് നിഗമനം. ടൈറ്റന്റെ ഉടമസ്ഥരായ ഓഷന്‍ ഗേറ്റ് കമ്പനിയുടെ സി.ഇ.ഒ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹര്‍ഡിംഗ്, ബ്രിട്ടീഷ് – പാകിസ്ഥാനി കോടീശ്വരന്‍ ഷെഹ്സാദാ ദാവൂദ്, മകന്‍ സുലേമാന്‍, ഫ്രഞ്ച് പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റനിലുണ്ടായിരുന്നത്.
Also Read; ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു; കോമഡി താരം അറസ്റ്റില്‍