December 22, 2024
#india #Top Four

‘സ്വവര്‍ഗ ലൈംഗികത വരേണ്യ നഗര സങ്കല്‍പ്പമല്ല’; നാല് വ്യത്യസ്ത വിധിയുമായി അഞ്ചംഗ ഭരണഘടനാ ബെഞ്ച്

ദില്ലി: രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളിന്‍മേല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ വെവ്വേറെ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികള്‍ എഴുതിയത്. വിഷയത്തില്‍ ഏതു പരിധിവരെ പോകണമെന്നതില്‍ യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Also Read; ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ബസുടമയും ഡ്രൈവറും അറസ്റ്റില്‍

സ്വവര്‍ഗ ലൈംഗികത വരേണ്യ നഗര സങ്കല്‍പ്പമല്ലെന്ന് വിധി ന്യായത്തില്‍ പറയുന്നു. നഗരങ്ങളില്‍ ഉള്ള എല്ലാവരും വരേണ്യ വര്‍ഗത്തിലുള്ളവരല്ലെന്നും കോടതി പറഞ്ഞു. സ്പെഷല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമെന്നും കോടതി വിലയിരുത്തി. സ്പെഷല്‍ മാര്യേജ് ആക്ടിന് മാറ്റം വരുത്തണമോ എന്നത് പാര്‍ലമെന്റിന് തീരുമാനിക്കാം. അതേസമയം വിവാഹം എന്ന സങ്കല്‍പ്പത്തിന് മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല.

ആക്ട് റദ്ദാക്കിയാല്‍ സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്തിലേക്ക് പോകുമെന്ന് ചീഫ് ജസ്റ്റിസ് വിധിന്യായത്തില്‍ പറഞ്ഞു. കേന്ദ്ര വാദം അംഗീകരിക്കുന്നതായും കോടതി വ്യക്തമാക്കി. പാര്‍ലമെന്റിന്റെ അധികാര പരിധിയിലേക്ക് കടന്നു കയറാതിരിക്കാന്‍ കോടതി ശ്രദ്ധിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ് പറഞ്ഞു. 1954ലെ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിയമ വിധേയമാക്കണമെന്ന 21 ഹര്‍ജികളിലാണ് സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ചത്. 2023 ഏപ്രില്‍ 18 മുതല്‍ മെയ് 11 വരെ 10 ദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹര്‍ജികളില്‍ വാദംകേട്ടത്. 1954ലെ സ്പെഷല്‍ മാര്യേജ് ആക്ട്, 1955 ലെ ഹിന്ദു വിവാഹ നിയമം, 1969 ലെ വിദേശ വിവാഹ നിയമം എന്നിവയില്‍ സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ വ്യക്തി നിയമങ്ങളുമായി ബന്ധപ്പെടുത്തി സ്വവര്‍ഗ വിവാഹത്തിന്റെ നിയമ സാധുത ഭരണഘടന ബെഞ്ച് പരിശോധിച്ചിട്ടില്ല. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുണ്ടായിരുന്നത്.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *