വിളിച്ചിട്ട് ഇറങ്ങിവന്നില്ല, യുവതിയെ കുത്തി പരുക്കെല്‍പ്പിച്ച് യുവാവ് സ്വയം കഴുത്തറുത്തു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തില്‍ യുവാവ് കത്തി ഉപയോഗിച്ച് കുത്തിയശേഷം സ്വയം കഴുത്തറുക്കുകയായിരുന്നു. രമ്യാ രാജീവന്‍ എന്ന യുവതിയ്ക്ക് നേരെയാണ് ദീപക്കിന്റെ ആക്രമണമുണ്ടായത്. നാല് വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
Also Read; ഫീസ് മസ്റ്റാ! ‘നോട്ട് എ ബോട്ട്’ സബ്സ്‌ക്രിപ്ഷനുമായി എക്‌സ്
ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ദീപക് ആക്രമണം നടത്തിയെന്നാണ് വിവരം. രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണ്. ദീപക് അപകട നില തരണം ചെയ്തിട്ടുണ്ട്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. നേമം പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.