200 കിലോമീറ്റര്‍ വേഗതയില്‍ പറപ്പിച്ചു വിട്ടു; രോഹിത് ശര്‍മ്മയ്ക്ക് പിഴ ചുമത്തി ട്രാഫിക് വകുപ്പ്
പൂനെ: മുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ഒന്നിലധികം ട്രാഫിക് തവണ പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്. 2023 ലോകകപ്പിലെ ബംഗ്ലാദേശ് മത്സരത്തിന് മുന്നോടിയായി പൂനെയിലേക്ക് പോകുകയായിരുന്ന രോഹിതിന് അമിതവേഗതയ്ക്ക് മൂന്ന് ഓണ്‍ലൈന്‍ ട്രാഫിക് ചലാനുകള്‍ നല്‍കിയതായി പൂനെ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലായിരുന്നു രോഹിത് വാഹനമോടിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ വാഹനമായ ലംബോര്‍ഗിനി മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗതയില്‍ വരെ എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഹിത് അമിതവേഗതയില്‍ കാറോടിച്ച തീയതി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും ഇത് തിങ്കളാഴ്ചയ്ക്കും ചൊവ്വാഴ്ചയ്ക്കും ഇടയിലാകാനാണ് സാധ്യത.
Also Read; സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന
ഞായറാഴ്ചയാണ് രോഹിത് മറ്റ് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കൊപ്പം പൂനെയില്‍ എത്തിയത്. തിങ്കളാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെല്ലാം വിശ്രമ ദിനമായതിനാല്‍ മുംബൈയില്‍ കുടുംബത്തോടൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പോയിരുന്നു. പിന്നീട് വ്യാഴാഴ്ച ആണ് എംസിഎ സ്റ്റേഡിയത്തില്‍ ലോകകപ്പ് മത്സരത്തിനായി എത്തിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ