കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം
കരുത്ത് തെളിയിച്ച 65-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മാമാങ്കത്തിന് ഇന്ന് (ഒക്ടോബര്‍ 20ന്) കൊടിയിറങ്ങും. സമാപന സമ്മേളനം വൈകീട്ട് 4 ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വികസന പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.
കായിക മേളയിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 2,20000 രൂപയും ഭീമന്‍ ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 1, 65000 രൂപ ലഭിക്കും. മത്സരയിനങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടുന്നവര്‍ക്ക് 2000 രൂപയും വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് 1500 രൂപയും വെങ്കല ജേതാക്കള്‍ക്ക് 1250 രൂപയുമാണ് ലഭിക്കുക.
Also Read; ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയടക്കം തകര്‍ത്തു
എ സി മൊയ്തീന്‍ എംഎല്‍എ, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, എംപിമാരായ ടി എന്‍ പ്രതാപന്‍, ബെന്നി ബഹന്നാന്‍, എംഎല്‍എമാരായ സി സി മുകുന്ദന്‍, പി ബാലചന്ദ്രന്‍, കെ കെ രാമചന്ദ്രന്‍, വി ആര്‍ സുനില്‍കുമാര്‍, സനീഷ് കുമാര്‍ ജോസഫ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പഞ്ചായത്ത് പ്രസിഡന്റുമാര്‍, കുന്നംകുളം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കായിക വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ