മിന്നലേറ്റ് യുവതിക്ക് കേള്‍വി ശക്തി നഷ്മായി
തൃശ്ശൂര്‍: തൃശ്ശൂരില്‍ മിന്നലേറ്റ് യുവതിക്ക് കേള്‍വി ശക്തി നഷ്മായതായി റിപ്പോര്‍ട്ട്. വീടിന്റെ ഭിത്തില്‍ ചാരിയിരുന്ന് ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് മിന്നലേറ്റത്. മിന്നലേറ്റ് അമ്മയും കുഞ്ഞും തെറിച്ചു വീഴുകയായിരുന്നു.
തൃശൂര്‍ കല്‍പറമ്പ് സ്വദേശി സുബീഷിന്റെ ഭാര്യ ഐശ്വര്യയുടെ (36) ഇടതു ചെവിയുടെ കേള്‍വി ശക്തിയാണ് നഷ്ടമായത്.
കൂടാതെ ഐശ്വര്യയുടെ പുറത്ത് പൊള്ളലേല്‍ക്കുകയും മുടി കരിയുകയും ചെയ്തു.
Also Read; മാലിന്യക്കുഴിയില്‍ വീണ് നാലാം ക്ലാസ്സുകാരന് ദാരുണാന്ത്യം
എന്നാല്‍ കുഞ്ഞിന് പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. അപകടത്തില്‍ വീട്ടിലെ സ്വിച്ച് ബോര്‍ഡും ബള്‍ബുകളും പൊട്ടിത്തെറിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക