ആറാം ക്ലാസുകാരിയെ ബസില്‍ നിന്നും ഇറക്കിവിട്ട സംഭവം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് കുറഞ്ഞതിനാല്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിമന്ത്രി മന്ത്രി വീണാ ജോര്‍ജ്. അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ ബാലവകാശ കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ബസ് ചാര്‍ജ് കുറവാണെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം പഴമ്പാലക്കോട് എസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കി വിട്ടത്.
അഞ്ച് രൂപയായിരുന്നു ചാര്‍ജ്ജ്. കുട്ടിയുടെ കൈവശം രണ്ട് രൂപയാണുണ്ടായിരുന്നത്. മൂന്ന് രൂപയുടെ കുറവു വന്നതിനാലാണ് കണ്ടക്ടര്‍ കുട്ടിയെ ഇറക്കി വിട്ടത്. രണ്ട് രൂപ വാങ്ങിയശേഷം വീടിന് രണ്ടു കിലോമീറ്റര്‍ മുന്നിലുള്ള സ്റ്റോപ്പില്‍ കുട്ടിയെ ഇറക്കി വിടുകയായിരുന്നു. വഴിയില്‍ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. ഒറ്റപ്പാലം റൂട്ടില്‍ ഓടുന്ന അരുണ ബസിനെതിരെയാണ് പരാതി.