കളമശ്ശേരി സ്‌ഫോടനം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി: കളമശ്ശേരിയിലെ യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു തവണ സ്ഫോടനം ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഫോടനം നടന്ന ഹാളും പരിസരവും പോലീസ് സീല്‍ ചെയ്തു.
സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഇതിനിടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് പോലീസ് ആസ്ഥാനത്തു നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന എഡിജിപി എം ആര്‍ അജിത് കുമാറും ഇന്റലിജന്‍സ് എഡിജിപിയും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ബോംബ് സ്‌ക്വാഡും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഫോടനസ്ഥലത്തെത്തി. രാവിലെ 9.40 നാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. ഇതിനു പിന്നാലെ രണ്ടു തവണ കൂടി സ്ഫോടനങ്ങളുണ്ടായി. പ്രാര്‍ത്ഥനയ്ക്കിടെ ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനം ഉണ്ടായതായി ദൃക്സാക്ഷികള്‍ പറയുന്നു. പ്രാര്‍ത്ഥനാസമയം ആയതിനാല്‍ എല്ലാവരും കണ്ണടച്ച് നില്‍ക്കുകയായിരുന്നു.