January 15, 2025
#Career

പൂനെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ക്രെഡിറ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പൂനെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ക്രെഡിറ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുകളാണ് ഉള്ളത്. ഹെഡ് ഓഫീസിലോ മറ്റ് ഓഫീസുകളിലോ ബ്രാഞ്ചുകളിലോ ആയിരിക്കും നിയമനം. ക്രെഡിറ്റ് ഓഫീസര്‍ (സ്‌കെയില്‍-II)50, ക്രെഡിറ്റ് ഓഫീസര്‍ (സ്‌കെയില്‍-III)50 എന്നീവയാണ് തസ്തികകളും ഒഴിവും.

എല്ലാ സെമസ്റ്റര്‍/ വര്‍ഷത്തിലും 60 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദം (എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനംമതി), ഫുള്‍ടൈം എം.ബി.എ.(ബാങ്കിങ്/ ഫിനാന്‍സ്/ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/ ഫോറെക്‌സ്/ ക്രെഡിറ്റ് വിഭാഗക്കാര്‍ക്ക് മുന്‍ഗണന)/ പി.ജി.ഡി.ബി.എ./ പി.ജി.ഡി.ബി.എം./ സി.എ./ സി.എഫ്.എ./ ഐ.സി.ഡബ്ല്യു.എ/ ഫിനാന്‍ഷ്യല്‍ റിസ്‌ക് മാനേജര്‍. ക്രെഡിറ്റ് ഓഫീസര്‍ (സ്‌കെയില്‍-II) തസ്തികയിലേക്ക് മൂന്ന് വര്‍ഷത്തെയും ക്രെഡിറ്റ് ഓഫീസര്‍ (സ്‌കെയില്‍-III) തസ്തികയിലേക്ക് അഞ്ച് വര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം. യോഗ്യത 30.09.2023-നകം നേടിയിരിക്കണം.

ക്രെഡിറ്റ് ഓഫീസര്‍ (സ്‌കെയില്‍-II) തസ്തികയിലേക്ക് 25-32 വയസ്സും ക്രെഡിറ്റ് ഓഫീസര്‍ (സ്‌കെയില്‍-III) തസ്തികയിലേക്ക് 25-35 വയസ്സുമാണ് പ്രായപരിധി. അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കും. ക്രെഡിറ്റ് ഓഫീസര്‍ (സ്‌കെയില്‍-II) തസ് തികയില്‍ 48,170-69,810 രൂപ, ക്രെഡിറ്റ് ഓഫീസര്‍ (സ്‌കെയില്‍-കകക) തസ്തികയില്‍ 63,840-78230 രൂപ.

തിരഞ്ഞെടുപ്പിനായി നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷക്ക് തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ടാവും. 200 മാര്‍ക്കിനുള്ള പരീക്ഷയ്ക്ക് രണ്ട് മണിക്കൂറാണ് സമയം. പ്രൊഫഷണല്‍ നോളജ്, ജനറല്‍ ബാങ്കിങ് എന്നിവയെ ആസ്പദമാക്കി ആകെ 100 ചോദ്യങ്ങളാണുണ്ടാവുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ രണ്ട് വര്‍ഷത്തേക്ക് രണ്ട് ലക്ഷം രൂപയുടെ സര്‍വീസ് ബോണ്ട് നല്‍കണം.

Also Read; കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനറല്‍, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 1180 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷിവിഭാഗക്കാര്‍ക്ക് 118 രൂപയുമാണ് ജി.എസ്.ടി. ഉള്‍പ്പെടെയുള്ള ഫീസ്.
അപേക്ഷ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

 

 

Leave a comment

Your email address will not be published. Required fields are marked *