ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് “വിരാട് കോഹ്‌ലി ” യെ സമ്മാനിച്ച് എസ് ജയശങ്കർ
ലണ്ടൻ: യുകെ പ്രധാനമന്ത്രി ഋഷി സുനകിനെയും ഭാര്യ അക്ഷത മൂർത്തിയെയും സന്ദർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ദീപാവലി ദിനത്തിൽ 10 ഡൗണിംഗ് സ്ട്രീറ്റിലെത്തിയ എസ് ജയശങ്കർ യുകെ പ്രധാനമന്ത്രിക്ക് ഇന്ത്യൻ താരം വിരാട് കോഹ്‌ലി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റും ഗണേശ പ്രതിമയും സമ്മാനിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ജയശങ്കർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Also Read; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി; ഇന്ന് നിർണായക വിധി
കഴിഞ്ഞ ദിവസമാണ് എസ് ജയശങ്കർ നാല് ദിവസത്തെ സന്ദർശനത്തിനായി യുകെയിലെത്തിയത്. അടുത്ത ദിവസങ്ങളിലായി യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി ഉള്‍പ്പടെ നിരവധി പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. അദ്ദേഹം നവംബർ 15ന് സന്ദർശനം അവസാനിപ്പിക്കും.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം