അനുമതി തന്നാലും ഇല്ലെങ്കിലും പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തുമെന്ന് കെ സുധാകരന്‍
കണ്ണൂര്‍: കോഴിക്കോട് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയാലും ഇല്ലെങ്കിലും നവംബര്‍ 23ന് തന്നെ കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പലസ്തീന്‍ അനുകൂല റാലിയെ തകര്‍ക്കാമെന്നത് പാഴ്ശ്രമമാണ്. കടപ്പുറത്ത് നടത്താന്‍ നിശ്ചയിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ഏതാണ്ട് അനുവാദം തന്നതാണ് അതിന്റെ അഡ്മിനിസ്ട്രേറ്റര്‍. അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റാലി പ്രഖ്യാപിച്ചതും.
Also Read; ഇ-സേവനങ്ങളില്‍ പുതിയ പരിഷ്‌കാരവുമായി ഖത്തര്‍ തൊഴില്‍മന്ത്രാലയം
കടപ്പുറത്തു വരാന്‍ മാത്രം ജനങ്ങള്‍ വരാനുള്ളതിനാലാണ് അവിടെ തീരുമാനിച്ചത്. ഇപ്പോള്‍ അതിന്റെ പേപ്പര്‍ കൊടുത്തപ്പോഴാണ് അനുമതി നിഷേധിക്കുന്നത്. സംസ്ഥാന തലത്തില്‍നിന്ന് ഇടപെട്ടാണ് റാലിക്ക് അനുമതി കൊടുക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയതാണ്. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ കോണ്‍ഗ്രസിനെ വിരട്ടി പിന്തിരിപ്പിക്കാന്‍ നോക്കേണ്ടെന്നും റാലിക്ക് അനുമതി നല്‍കാത്തത് രാഷ്ട്രീയപ്രേരിതമാണെന്നും സുധാകരന്‍ ആരോപിച്ചു.