വീട്ടമ്മയെ തലയ്ക്കടിച്ചുകൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലിയില്‍ ഭാര്യയെ വിറകുകമ്പ് കൊണ്ട് അടിച്ചുകൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമല എപിജെ നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്തുള്‍പ്പെടെ ശരീരത്തിന്റെ പലഭാഗത്തും അടിയേറ്റതിന്റെ പാടുകളുണ്ട്. ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം.
മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ സംഭവത്തില്‍ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത അമ്മിണിയുടെ ഭര്‍ത്താവ് ബാബു (58)വിന്റെ അറസ്റ്റ് ശനിയാഴ്ച വൈകിട്ടോടെയാണ് രേഖപ്പെടുത്തിയത്.