ക്ഷയരോഗം ബാധിച്ച് 11 കാരി മരിച്ചു; ചികിത്സ വൈകിയെന്ന് ആരോപണം
![](https://metropostkerala.com/wp-content/uploads/2023/11/tuburculosis-991x564.jpg)
മാനന്തവാടി: വയനാട്ടില്‍ ക്ഷയരോഗം ബാധിച്ച് 11 വയസുകാരി മരിച്ചു. അഞ്ചുകുന്ന് കാപ്പുംകുന്നു ആദിവാസി കോളനിയിലെ ആറാം ക്ലാസുകാരി രേണുകയാണ് മരിച്ചത്. വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ച് തലച്ചോറിനെ ബാധിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. രേണുകയ്ക്ക് ചികിത്സ ലഭ്യമാക്കാന്‍ വൈകിയെന്നും അവശ്യ ഘട്ടങ്ങളില്‍ ട്രൈബല്‍ വകുപ്പ് നടപടികള്‍ കൈകൊണ്ടില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കടുത്ത പനിയെ തുടര്‍ന്ന് രേണുകയെ കഴിഞ്ഞ പതിനേഴാം തീയതിയാണ് വീടിനു സമീപത്തെ പൊരുന്നന്നൂര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ചത്. അടുത്ത ദിവസം തന്നെ വീട്ടുകാര്‍ കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെ രോഗം തലച്ചോറിനെ ബാധിച്ച് രേണുക മരണത്തിന് കീഴടങ്ങി.
ഇതേ കോളനിയിലെ മറ്റൊരു യുവാവ് രതീഷും മാസങ്ങള്‍ക്ക് മുന്‍പ് ക്ഷയരോഗം ബാധിച്ച് മരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രതീഷിന്റെ ഭാര്യയും ക്ഷയരോഗം മൂലമാണ് മരണപ്പെട്ടത്. ആരോഗ്യ വകുപ്പ് അധികൃതര്‍ രേണുകയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി പട്ടികവര്‍ഗ്ഗ വകുപ്പ് ഓഫീസറെ അറിയിച്ചെങ്കിലും വണ്ടിക്കൂലിക്ക് ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കോളനി നിവാസികള്‍ പറയുന്നു.
Also Read; 41 തൊഴിലാളികളേയും പുറത്തെത്തിച്ചു