#Crime #Top Four

ഭയന്ന് ഓടിയില്ല, തട്ടിക്കൊണ്ടു പോകല്‍ സംഘത്തിന്റെ പ്രതീക്ഷ തെറ്റിച്ചത് ജൊനാഥന്‍

കൊല്ലം : തട്ടിക്കൊണ്ട് പോകലിന് ഇരയായ ആറുവയസുകാരി ചാച്ചന്‍ എന്ന് വിളിക്കുന്ന ഏഴര വയസുകാരനായ സഹോദരനാണ് പ്രതികളെ വലയിലാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതെന്ന് പോലീസ്.
പെട്ടെന്നൊരു കാറെത്തി സഹോദരിയെ റാഞ്ചാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പതറിയില്ല. സഹോദരിയെ അവരുടെ കൈയില്‍ നിന്ന് വീണ്ടെടുക്കാന്‍ തിരിച്ച് ബലം പ്രയോഗിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന സ്ത്രീ കമ്പുകൊണ്ട് അവനെ അടിച്ചപ്പോള്‍ സഹോദരിയുടെ കൈയിലെ പിടിവിടാതെ അവന്‍ മറുകൈകൊണ്ട് കമ്പ് തട്ടിയെടുത്ത് തിരിച്ചടിച്ചു.

സഹോദരന്‍ ഭയന്നോടുമെന്നായിരുന്നു തട്ടിക്കൊണ്ടുപോകല്‍ സംഘം കരുതിയത്. എന്നാല്‍ അവന്‍ തങ്ങളുടെ പ്രതീക്ഷ തെറ്റിച്ചുവെന്ന് പ്രതികള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
സഹോദരിയുമായി കാര്‍ പാഞ്ഞതോടെ അവന്‍ നിലവിളിച്ചുകൊണ്ട് വീട്ടിലെത്തി മുത്തശ്ശിയോട് കാര്യംപറഞ്ഞു. വിവരമറിഞ്ഞെത്തിയ നാട്ടുകാരോടും പൊലീസിനോടും കൃത്യമായി കാര്യങ്ങള്‍ വിവരിച്ചു. ഈ കാര്‍ ദിവസങ്ങളായി വീട്ടുപരിസരത്ത് ഉണ്ടായിരുന്നുവെന്ന സഹോദരന്റെ മൊഴിയും നിര്‍ണായകമായി. നിര്‍ണായക വിവരം നല്‍കിയ ആറ് വയസുകാരന് എ.ഡി.ജി.പി എം.ആര്‍. അജിത്ത്കുമാര്‍ സമ്മാനവും നല്‍കി.

Also Read; കേരളത്തിന് കിട്ടേണ്ട ജി എസ് ടി വിഹിതത്തില്‍ 332 കോടി രൂപ വെട്ടിക്കുറച്ചു

കേസില്‍ പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍. തടവിലാക്കല്‍, ദേഹോപദ്രമേല്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. കേസില്‍ മൂന്നു പ്രതികളെയും ഈ മാസം 15 വരെ റിമാന്‍ഡ് ചെയ്യും.

 

 

Leave a comment

Your email address will not be published. Required fields are marked *