• India
January 9, 2025
#Top Four

യുവഡോക്ടറുടെ ആത്മഹത്യ; സ്ത്രീധന നിരോധന നിയമപ്രകാരം റുവൈസ് അറസ്റ്റില്‍

തിരുവനന്തപുരം: യുവഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ മുതല്‍ പോലീസ് കസ്റ്റഡിയിലായിരുന്നു റുവൈസ്. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനകള്‍ക്ക് ശേഷം വൈകിട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. സ്ത്രീധന നിരോധന നിയമപ്രകാരമാണ് കേസ്.

ആ മെസേജുകള്‍ എന്ത്? റുവൈസിന്റെ ഫോണ്‍ സൈബര്‍ പരിശോധനക്ക്

 

മെഡിക്കല്‍ കോളജ് പി ജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സഹഡോക്ടര്‍  ഇ എ റുവൈസിന്റെ മൊബൈല്‍ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍. ഫോണ്‍ വിശദമായ സൈബര്‍ പരിശോധനക്ക് അയയ്ക്കുമെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ കുരുങ്ങുമെന്ന് ഉറപ്പായതോടെ ഒളിവില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു  റുവൈസ്.

കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. ഷഹനയുമായി അടുപ്പത്തിലായിരുന്ന ഡോക്ടര്‍ വന്‍തുക സ്ത്രീധനം ചോദിച്ചെന്നും നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നുമുള്ള ഷഹനയുടെ ബന്ധുക്കളുടെ മൊഴിയെ തുടര്‍ന്നാണ് കേസ്. സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുറ്റം തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കും

TVM doctor's death: Messages found deleted from Dr Ruwise's phone | Manorama English

ഡോ. എജെ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ റുവൈസിന്റെ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍. ബിരുദ പ്രവേശനസമയത്ത് തന്നെ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കുമെന്ന് എല്ലാ വിദ്യാര്‍ഥികളില്‍നിന്നും സത്യവാങ്മൂലം വാങ്ങാറുണ്ടെന്നും വിസി വ്യക്തമാക്കി.

സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ കോഴ്സും ബിരുദവും റദ്ദാക്കാന്‍ സമ്മതമാണെന്നാണ് വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം വാങ്ങുന്നത്. രണ്ടു വര്‍ഷമായി ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയത്. എന്നാല്‍ നിയമപരമായി ഇതു നിലനില്‍ക്കുമോ എന്നത് മറ്റൊരു കാര്യമാണെന്നും വിസി പറഞ്ഞു.

എന്നാലും കോടതി റുവൈസിനെ കുറ്റക്കാരനായി കണ്ടെത്തിയാല്‍ ബിരുദം റദ്ദാക്കും. ആരോഗ്യ സര്‍വകലാശാലയുടെ നിലപാടാണിത്. വിദ്യാര്‍ഥികളില്‍ സ്ത്രീധനത്തിനെതിരെ അവബോധം കൊണ്ടുവരുന്നതിനു കൂടിയാണ് സത്യവാങ്മൂലം വാങ്ങുന്നതെന്നും വിസി പറഞ്ഞു.

വന്ദന കൊല്ലപ്പെട്ടപ്പോള്‍ റുവൈസിന്റെ പ്രസംഗ നാടകം..! ഇന്ന് കൊലപാതകി

യുവഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് കസ്റ്റഡിയിലായ റുവൈസ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടനാപ്രവര്‍ത്തനത്തിലും സജീവം. കേരള മെഡിക്കല്‍ പി ജി അസോസിയേഷന്റെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു റുവൈസ്. മാസങ്ങള്‍ക്ക് മുമ്പ് കൊട്ടാരക്കരയില്‍ ഡോ വന്ദനാദാസിന്റെ കൊലപാതകത്തിന് പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു റുവൈസ്.

അന്ന് ആരോഗ്യമന്ത്രിയുടെ വിവാദപരാമര്‍ശത്തിനെതിരെ റുവൈസ് പ്രസംഗിച്ചത് വൈറലായിരുന്നു. ഇപ്പോള്‍ ആ വീഡിയോ വീണ്ടും ചര്‍ച്ചയാവുകയാണ്. ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച അതേ യുവഡോക്ടര്‍ 15 ഏക്കറും 150 പവനും ബി എം ഡബ്ല്യു കാറും സ്ത്രീധനമായി ചോദിച്ച് സഹപാഠിയായ വനിതാ ഡോക്ടറെ മരണത്തിലേക്ക് തള്ളിവിട്ടതാണ് പൊതുസമൂഹം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

Also Read; ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മഴമൂലം വൈകുന്നു

 

Leave a comment

Your email address will not be published. Required fields are marked *