ട്രയല്‍ റണ്‍ വിജയകരം; ഇനി രാജനഗരിയിലേക്കും കൊച്ചി മെട്രോ
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന ടെര്‍മിനല്‍ സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് മെട്രോ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെയോടെ കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണയോട്ടം നടത്തി എന്നാല്‍ ട്രയല്‍ റണ്‍ തന്നെ വിജയകരമായിരുന്നു. ഡിസംബര്‍ 7 വ്യാഴാഴ്ച രാത്രിയാണ് എസ്എന്‍ ജങ്ഷന്‍ മെട്രോ സ്റ്റേഷനില്‍ പരീക്ഷണയോട്ടത്തിന്റെ നടപടികള്‍ ആരംഭിച്ചത്.
വേഗത കുറച്ച്, ഭാരം കയറ്റാതെയാണ് എസ്എന്‍ ജങ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ മേഖലയിലെ ആദ്യഘട്ട പരീക്ഷണ ഓട്ടം നടത്തിയത്. സിഗ്‌നല്‍ സംവിധാനങ്ങളിലെ കൃത്യത ഉള്‍പ്പെടെ ഉറപ്പുവരുത്തുന്നതിനായി ഈ മേഖലയിലെ ആദ്യ ട്രയല്‍ റണ്‍ സഹായകരമായി. വരും ദിവസങ്ങളിലും ഈ മേഖലയില്‍ പരീക്ഷണയോട്ടം തുടരും.
Also Read; വാട്‌സ് ആപ്പില്‍ ഇനി വീഡിയോ കോളിനിടയില്‍ പാട്ടും കേള്‍ക്കാം
അതേസമയം തൃപ്പൂണിത്തുറയില്‍ നിന്ന് മറ്റ് മേഖലകളിലേക്ക് ഭാവിയില്‍ മെട്രോ ലൈന്‍ ദീര്‍ഘിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനും പ്ലാറ്‌ഫോമും നിര്‍മ്മിച്ചിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പ്രോജെക്ടസ് വിഭാഗം ഡയറക്ടര്‍ എം പി രാംനാവാസ് പറഞ്ഞു.




Malayalam 





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































