വിചാരണയ്ക്കിടെ കോടതിയിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞത് അശ്ലീല വീഡിയോ
ആലപ്പുഴ: ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ കോടതിയിലെ കമ്പൂട്ടറില്‍ അശ്ശീല വീഡിയോ തെളിഞ്ഞതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. ഇന്ന് രാവിലെ 11 ന് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും അഡിഷണല്‍ സെഷന്‍സ് കോടതി ഒന്നിലുമായിരുന്നു ഓണ്‍ലൈനില്‍ അശ്ശീല വീഡിയോ കയറിവന്നത്.
Also Read; 20 കിലോ ഭാരം കുറച്ചാല്‍ അവനെ ഐപിഎല്ലില്‍ കളിപ്പിക്കാമെന്ന് ധോണി
ഉടന്‍ തന്നെ കോടതി നടപടികള്‍ നിര്‍ത്തിവച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെഷന്‍സ് ജഡ്ജ് ജോബിന്‍ സെബാസ്റ്റിയന്‍ ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്് നിര്‍ദ്ദേശം നല്‍കി. ഇരു കോടതികളും ചേര്‍ന്ന സമയത്ത് ഓണ്‍ലൈനിലുണ്ടായിരുന്ന മുഴുവന്‍ ഫോണ്‍നമ്പറുകളും പരിശോധിക്കാനും ഹാക്കിംഗ് സാദ്ധ്യതയുണ്ടോയെന്ന് പരിശോധിക്കാനും കോടതി ആവശ്യപ്പെട്ടതാണ് വിവരം.