യുവഡോക്ടറുടെ ആത്മഹത്യയില്‍ പ്രതി റുവൈസിന്റെ പിതാവ് ഒളിവിലെന്ന് പോലീസ്
തിരുവനന്തപുരം: ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവ് ഒളിവില്‍. റുവൈസിന്റെ പിതാവും സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ഷഹനയുടെ മാതാവിന്റെ മൊഴി ഇതിനെതുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി പോലീസ് അന്വേഷിക്കുന്നത്. എന്നാല്‍ കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയില്‍ കണ്ടെത്തിയതിനാല്‍ വെള്ളിയാഴ്ച ബന്ധുക്കളുടെ വീട്ടില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.
റുവൈസിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. തിങ്കാളാഴ്ച പതിനൊന്നരയോടെയായിരുന്നു ഷഹനയെ ഫ്‌ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. വിവാഹത്തില്‍ നിന്ന് റുവൈസ് പിന്മാറിയ വിഷമത്തിലാണ് ഷഹന ആത്മഹഹത്യ ചെയ്തത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Also Read; രാജസ്ഥാനിലും യുപി മോഡലിന് ഒരുങ്ങി ബിജെപി
വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വര്‍ണവും ഏക്കറ് കണക്കിന് വസ്തുവും ചോദിച്ചാല്‍ കൊടുക്കാന്‍ എന്റെ വീട്ടുകാരുടെ കയ്യില്‍ ഇല്ല എന്നുള്ളത് സത്യമാണ് എന്ന് ഡോ ഷഹനയുടെ ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നുവെന്നാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റുവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹനയുടെ ബന്ധുക്കളുടെ മൊഴി. റുവൈസിന്റെ അച്ഛനെ കുറിച്ചാണ് മൊഴിയില്‍ പ്രത്യേകിച്ച് പറയുന്നത്. റുവൈസും ബന്ധുക്കളും സ്വര്‍ണത്തിനും പണത്തിനും വേണ്ടി നേരിട്ട് സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഷഹനയുടെ ആത്മഹത്യ കുറിപ്പിലും വ്യക്തമാണ്.