തെക്കന്‍ തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ വെള്ളപ്പൊക്കം; ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

ചെന്നൈ: അതിശക്തമായ മഴയെ തുടര്‍ന്ന് തെക്കന്‍ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ വെള്ളപ്പൊക്കം. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് റോഡുകളിലും വീടുകളിലുമൊക്കെ വെള്ളം കയറി ജനജീവിതം തടസപ്പെട്ടിരിക്കുന്നത്. ഇന്നും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി.
പ്രളയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദുരിതാശ്വാസ ക്യാമ്പുകളും, ബോട്ടുകളും സജ്ജമാക്കാനും, ആവശ്യമെങ്കില്‍ ആളുകളെ നേരത്തെ ഒഴിപ്പിക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ എഗ്മോര്‍, നിസാമുദ്ദീന്‍ – കന്യാകുമാരി തിരുക്കുറല്‍ എക്‌സ്പ്രസ്, മധുരൈ -പുനലൂര്‍ എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍തിരുനെല്‍വേലി എക്‌സ്പ്രസ് എന്നിവ രാവിലെ കോവില്‍പട്ടിയില്‍ സര്‍വീസ് നിര്‍ത്തിവച്ചു. സ്റ്റേഷനില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്കായി ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.