January 28, 2025
#Top Four

ഡിജിറ്റല്‍ പണമിടപാട് പരീക്ഷണവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന തയാറെടുപ്പുകളുമായി കെഎസ്ആര്‍ടിസി. പുതിയ ആന്‍ഡ്രോയിഡ് ടിക്കറ്റിങ് മെഷീനുകളുടെ സഹായത്തോടെ ഏറ്റവും നൂതനമായ ടിക്കറ്റിങ് സംവിധാനം ആരംഭിക്കാനാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. ഇതിലൂടെ ബസ് സമയം മുന്‍കൂട്ടി അറിയാനും ടിക്കറ്റിനായി ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താനും യാത്രക്കാര്‍ക്ക് കഴിയും.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി വൈദഗ്ധ്യമുള്ള ഒരു സ്വതന്ത്ര ഏജന്‍സിയായ കെആര്‍ഡിസിഎല്ലിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ടെണ്ടര്‍ നടപടികള്‍ മുഖേന ചലോ മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളിലും പോയിന്റ് ടു പോയിന്റ് സര്‍വീസുകളിലും പദ്ധതി പരീക്ഷിക്കും. ഈ ബസുകളില്‍ യാത്രക്കാര്‍ക്ക് യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നീ സംവിധാനങ്ങളുപയോഗിച്ചും ടിക്കറ്റ് എടുക്കാവുന്നതാണ്.

Also Read; പ്രശസ്ത തമിഴ്‌നാടന്‍ വിജയ്കാന്ത് അന്തരിച്ചു

 

Leave a comment

Your email address will not be published. Required fields are marked *