വണ്ടിയില്‍ പെട്രോളുണ്ടോ, ഇല്ലെങ്കില്‍ ഇന്ന് പെട്ടുപോകുമേ
തിരുവനന്തപുരം: ഇന്ന് രാത്രി എട്ട് മുതല്‍ നാളെ പുലര്‍ച്ചെ ആറു വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതാണ് അതിനാല്‍ വണ്ടിയില്‍ പെട്രോളുണ്ടോ എന്നും ശ്രദ്ധിച്ചോളൂ. പെട്രോള്‍ പമ്പുകള്‍ക്കുനേരെയുള്ള ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഒഫ് പെട്രോളിയം ട്രേഡേഴ്‌സാണ് പമ്പുകള്‍ പൂട്ടാന്‍ ആഹ്വാനം ചെയ്തത്.
Also Read; സത്യപ്രതിജ്ഞാ ചടങ്ങില്‍ ചിലവായത് അഞ്ച് ലക്ഷം രൂപ
പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മാര്‍ച്ച് 10 മുതല്‍ രാത്രി 10 വരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ നിയമം വേണമെന്നാണ് ആവശ്യം. അതിനാല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































